അഹമ്മദാബാദിലെ വിമാനാപകടത്തിൽ മരണം 180 ആയി. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. ഹൃദയഭേദഗമായ ദുരന്തമാണ് ഉണ്ടായിരിക്കുന്നത്.

അപകടത്തിൽപ്പെട്ടവർക്കായി പ്രാർത്ഥിക്കുകയാണ്. ഈ സമയത്ത് രാഷ്ട്രം അവർക്കൊപ്പം നിൽക്കുന്നു. രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ കൂട്ടിച്ചേർത്തു. ഇതിനിടെ ദുഃഖത്തിൽ പങ്കുചേർന്ന് എയർ ഇന്ത്യ സാമൂഹ്യ മാധ്യമങ്ങളിൽ അവരുടെ കവർ ചിത്രം കറുപ്പ് നിറമാക്കി.

242 യാത്രക്കാരുമായി ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് തകർന്ന് വീണത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ടേക്ക് ഓഫിനിടെയാണ് വിമാനം തകർന്നത്. രാജ്യം കണ്ട ഏറ്റവും വലിയ ആകാശ ദുരന്തമായി ഇതോടെ അഹമ്മദാബാദ് വിമാന അപകടം. പരിചയ സമ്പന്നരായ പൈലറ്റുമാർ ഓടിച്ച വിമാനമാണ് തകർന്നു വീണത്. 11 വർഷം പഴക്കമുള്ള AI 171 വിമാനം എയർ ഇന്ത്യയുടെ ഭാഗമായത് 2014 ൽ ആണ്. ഇതിന് മുൻപും വിമാനത്തിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തിരുന്നു.

