കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല ചെമ്പിനുള്ളില്‍ കുടുങ്ങി. ഇന്ന് രാവിലെ 10.30ഓടെ ഉണ്ടായ സംഭവത്തിൽ തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ രണ്ട് വയസുകാരനായ ആദി യമാനാണ് അപകടത്തില്‍പ്പെട്ടത്.

വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടിയുടെ തല ചെമ്പിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. വീട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പാത്രം മാറ്റാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു.
അഗ്നി രക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് പരിക്കുകളൊന്നും കൂടാതെ പാത്രം മുറിച്ചുമാറ്റി. പരിഭ്രമിച്ച് എത്തിയ ആദി തന്നെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് നിറപുഞ്ചിരി നല്‍കിയാണ് അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് മടങ്ങിയത്.

