കാനഡയിലെ ടൊറന്റോയിൽ ലാൻഡിംഗിനിടെ വിമാനം മറിഞ്ഞ് 19 പേർക്ക് പരിക്കേറ്റു. ഒരു കുഞ്ഞ് ഉൾപ്പെടെ 3 പേരുടെ നില ഗുരുതരം. വിമാനത്തിൽ 80 പേർ ഉണ്ടായിരുന്നു, അവരെയെല്ലാം ഒഴിപ്പിച്ചു. ടോറൻ്റോ പിയേഴ്സൺ ഇൻ്റർ നാഷനൽ എയർപോർട്ട് കടുത്ത മഞ്ഞു മൂടിനിലയിലായിരുന്നു . വിമാനം ലാൻഡ് ചെയ്യുന്നതിനും തൊട്ടുമുമ്പ് കടുത്ത മഞ്ഞു വീഴ്ചയുണ്ടായിരുന്നു.

യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) പ്രകാരം, പ്രാദേശിക സമയം ഏകദേശം 2:45 ന് ടൊറന്റോ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ ഡെൽറ്റ എയർലൈൻസ് ഫ്ലൈറ്റ് 4819 തലകീഴായി മറിയുകയായിരുന്നു.
അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ള ഡെൽറ്റ വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. അപകടം കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. മിക്കയാത്രക്കാരും സുരക്ഷിതരാണെന്നും സാഹചര്യം താൻ നിരീക്ഷിച്ചു വരികയാണെന്നും കാനഡ ഗതാഗത മന്ത്രി അനിത ആനന്ദ് പറഞ്ഞു

