കൊല്ലം ചാത്തന്നൂരിൽ എഞ്ചിനീയറിംഗ് കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരുക്ക്. ഹോസ്റ്റലിൽ താമസിക്കുന്ന തൃശൂർ സ്വദേശിനി മനീഷ (25) കണ്ണൂർ സ്വദേശി സ്വാതി സത്യൻ (25 ) എന്നിവർക്കാണ് പരുക്കേറ്റത്.

ചാത്തന്നൂർ എം.ഇ.എസ് കോളേജ് ഹോസ്റ്റൽ മൂന്നാമത്തെ നിലയിൽ ഡ്രൈനേജ് ടാങ്കിന്റെ സ്ലാബു പൊട്ടി ഒരു യുവതി ടാങ്കിന്റ ഉള്ളിൽ വീഴുകയും രണ്ടാമത്തെ യുവതി താഴെ പതിക്കുകയും ചെയ്തു.

സംഭവമറിഞ്ഞ് എത്തിയ പരവൂർ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റ് സംഘം പരിക്കേറ്റ യുവതികളെ ആശുപത്രിയിൽ എത്തിച്ചു. വൈകുന്നേരം 7.40 നാണ് സംഭവം നടന്നത്.

