Kerala

സ്‌കൂള്‍ പരിസരത്ത് ലഹരി വിറ്റാല്‍ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കും: എക്‌സൈസ്

തിരുവനന്തപുരം: സ്‌കൂളുകള്‍ക്ക് സമീപം ലഹരി വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനുളള നടപടികള്‍ എക്‌സൈസ് ആരംഭിച്ചു. ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയാല്‍ ആ കച്ചവടസ്ഥാപനങ്ങള്‍ പൂട്ടിക്കാനാണ് എക്‌സൈസ് തീരുമാനം.

ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ എക്‌സൈസ് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് കത്തുനല്‍കും. മെയ് 30-നു മുന്‍പ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലെയും പ്രധാനാധ്യാപകരുമായി കൂടിക്കാഴ്ച്ച നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് എക്‌സൈസിന്റെ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top