Sports

ഇംഗ്ലീഷ് എഫ് എ കപ്പിനിടെ ആരാധക ഏറ്റുമുട്ടൽ; ഒരാൾക്ക് തലയ്ക്ക് പരിക്ക്

ലണ്ടൻ: ഇം​ഗ്ലീഷ് എഫ് എ കപ്പ് മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടൽ. ഇന്നലെ നടന്ന വോൾവ്സും വെസ്റ്റ് ബ്രോംവിച്ചും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. ആക്രമണ സംഭവം ഉണ്ടാകുമ്പോൾ മത്സരം 78 മിനിറ്റ് പിന്നിട്ടിരുന്നു. ഈ സമയത്ത് വോൾവ്സ് എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് മുന്നിലായിരുന്നു.

ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. 38 മിനിറ്റോളം നിർത്തിവെച്ച ശേഷമാണ് മത്സരം തുടർന്നത്. വോൾവ്സും വെസ്റ്റ് ബ്രോംവിച്ചും തമ്മിൽ നടക്കുന്ന മത്സരത്തിൽ 12 വർഷങ്ങൾക്ക് ശേഷമാണ് ആരാധകര്‍ക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top