കോടനാട്: അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കൊമ്പനെ ഇന്നലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്..

പിന്നാലെ, കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമൽ ആംബുലന്‍സിലേക്ക് മാറ്റിയശേഷമാണ് കോടനാടിലെത്തിച്ചത്. ശ്വാസം പുറത്തുപോകുന്നത് മസ്തകത്തിലെ മുറിവിലൂടെയാണെന്നും, കാട്ടുകൊമ്പൻ ഇപ്പോഴും ക്ഷീണിതനാണെന്നും ഡോക്ടർമാരുടെ സംഘം.
തുമ്പികൈയിലേക്കും മുറിവ് വ്യാപിച്ചതായും ഡോക്ടർമാർ പറഞ്ഞു. അണുബാധാ സാധ്യതയും തള്ളികളയാനായിട്ടില്ല. അപകടനില തരണം ചെയ്തിട്ടില്ലെന്നും അധികൃതർ പറയുന്നു. അഭയാരണ്യത്തിൽ രണ്ടുമാസത്തെ ചികിത്സ വേണ്ടി വരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. മയക്കം വിട്ടെങ്കിലും ക്ഷീണം മാറിയിട്ടില്ല. രാവിലെ ഭക്ഷണം എടുത്തുതുടങ്ങിയിരുന്നെങ്കിലും തുമ്പികൈ ഉപയോഗിച്ച് വെള്ളം എടുക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്. വായിലേക്ക് ഹോസിട്ട് വെള്ളം കൊടുക്കാനാണ് ശ്രമിക്കുന്നത്

