അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ്റെ ചികിത്സാ ദൗത്യം ആരംഭിച്ചു. ഇന്ന് രാവിലെ 6.30ഓടെ ആനയെ മയക്കുവടി വെച്ചു. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്കാജനകമാണ്.

ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് ചികിത്സ നൽകുന്നത്.
ആനയെ പിടികൂടി ചികിത്സ നൽകാനുള്ള ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ്റെ നേരത്തെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. അരുൺ സക്കറിയ അടങ്ങുന്ന ദൗത്യസംഘം ആന നിലയുറപ്പിച്ചിരുന്ന സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.

