മോട്ടോറിന്റെ വൈദ്യുത ബന്ധം ശരിയാക്കുന്നതിനിടെ ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു.വയനാട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. പുല്‍പ്പള്ളി കാപ്പിസെറ്റ് ചെത്തിമറ്റം സ്വദേശി പുത്തന്‍പുരയില്‍ ശിവദാസന്‍ (62), ഭാര്യ സരസമ്മ എന്നിവരാണ് മരിച്ചത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
വീട്ടിലെ മോട്ടോറിൽ വെള്ളം വരാത്തതിനെ തുടർന്ന് വൈദ്യുത ബന്ധം ശരിയാക്കുകയായിരുന്നു ശിവദാസന്‍. ഇതിനിടയിലാണ് ഷോക്കേറ്റത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തി ഇരുവരെയും പുല്‍പ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സരസമ്മ മരിച്ചു. ശിവദാസനെ സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)