Kerala

സിഎംആര്‍എല്‍ കേസ്; ശശിധരന്‍ കര്‍ത്തയുടെ ഭാര്യയും മകനും ഇഡിക്ക് മുന്നില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ദൂരുഹ ഇടപാടിലെ അന്വേഷണത്തില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ തുടര്‍ന്ന് ഇഡി.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത, മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവരാണ് ഹാജരായത്. ഷിബി എസ് കര്‍ത്ത ചോദ്യം ചെയ്യലിന് ഹാജരായി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണ നാളെയാണ് ഹാജരാവേണ്ടത്.

ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ ഇന്നലെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഭാര്യയെയും മകനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സിഎംആര്‍എല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ശരന്‍ എസ് കര്‍ത്ത. സിഎംആര്‍എല്‍, എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജയ് എസ് കര്‍ത്ത. പിഎംഎല്‍എ ആക്ട് 50 പ്രകരമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

എസ്എഫ്‌ഐഒ കണ്ടെത്തലുകളും, ഇ ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവരുടെയും ചോദ്യം ചെയ്യല്‍. സിഎംആര്‍എല്ലിന് എക്‌സാലോജിക്ക് നല്‍കിയിട്ടുള്ള സേവനങ്ങളെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുക. പ്രതിപക്ഷ നേതാവിന്റെ മകളും എക്സാലോജിക്ക് കമ്പനി ഉടമയുമായ ടിവി ണ നാളെ ഇ ഡിക്ക് മുന്‍പില്‍ ഹാജരാകും. കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അനാരോഗ്യത്തെ തുടര്‍ന്ന് സാവകാശം തേടുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top