ചെന്നൈ: തമിഴ്നാട്ടിൽ സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനായ ടാസ്മാകിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് റെയ്ഡ്. 1,000 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്.

ചെന്നൈയിലെ തേനാംപേട്ട് , ചേറ്റുപട്ട, ടി.നഗർ, ചൂലൈമേഡ്, മണപ്പാക്കം തുടങ്ങി ടാസ്മാക്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിൽ ഉൾപ്പെടെ 12 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.

സർക്കാർ മദ്യ വിതരണ കമ്പനിയാണ് ടാസ്മാക്ക്. ഒരു തമിഴ് സിനിമാ നിർമ്മാതാവിന്റെ വസതിയിലും ഇ ഡി റെയ്ഡ് നടത്തിയതായി റിപ്പോർട്ടുണ്ട്. ഇതിന് മുൻപും കഴിഞ്ഞ മാർച്ചിൽ വൻ തോതിലുള്ള ക്രമക്കേടുകൾ ആരോപിച്ച് കൊണ്ട് സ്ഥലത്ത് ഇ ഡി റെയ്ഡ് നടത്തിയിരുന്നു. അതിൽ 1000 കോടി രൂപയുടെ കണക്കിൽപ്പെടാത്ത തുക ഇഡി കണ്ടെത്തി.

