ന്യൂഡൽഹി: രാജ്യത്ത് എംപിമാർക്കും എംഎൽഎമാർക്കും എതിരെ കഴിഞ്ഞ പത്ത് വർഷത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് രജിസ്റ്റർ ചെയ്ത 193 കേസുകളിൽ ആകെ ശിക്ഷ വിധിച്ചത് രണ്ട് കേസുകളിൽ മാത്രം.

2016-2017ലും 2019-2020ലും ആണ് ഓരോ കേസുകളിൽ ശിക്ഷ വിധിച്ചത്. സിപിഐഎമ്മിൻ്റെ രാജ്യസഭാ അംഗം എ എ റഹീമിന്റെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ പത്ത് വർഷത്തിൽ രാജ്യത്താകെ 5900-ത്തിലധികം ഇ ഡി കേസുകൾ രജിസ്റ്റർ ചെയ്തതായാണ് കണക്ക്

