Kerala

കേരളത്തിലെ കോൺഗ്രസ് കർണാടകയെ കണ്ട് പഠിക്കണമെന്ന് ഇ പി ജയരാജൻ

ന്യൂഡൽഹി: കേന്ദ്രത്തി​ന്റെ ശ്രമം സംസ്ഥാനത്തി​ന്റെ വികസന പ്രവർത്തനത്തം തളർത്തുകയാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. കേന്ദ്രസർക്കാറിന്റേത് രാഷ്ട്രീയ പകപോക്കലാണെന്നും അതിന് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. കേരളത്തിലെ കോൺ​ഗ്രാസുകാർ കർണാടകയെ കണ്ടു പഠിക്കണമെന്നും അദ്ദേഹം വിമർശിച്ചു. വികസനം മുരടിപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഒറ്റപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്ര അവഗണനക്കെതിരായ കേരളത്തിന്‍റെ ഡൽഹി പ്രതിഷേധം ഇന്ന് നടക്കും. 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും. ഉച്ചയ്ക്ക് ഒരുമണി വരെ ജന്തര്‍മന്ദറിലാണ് സമരം. കോൺഗ്രസ് ഒഴികെയുള്ള ‘ഇൻഡ്യ’ മുന്നണി നേതാക്കളെ പങ്കെടുപ്പിച്ച് പ്രതിഷേധത്തെ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ മുന്നേറ്റമാക്കാനാണ് ഇടതുപക്ഷത്തിന്‍റെ നീക്കം. സംസ്ഥാനത്തിന് അർഹതപ്പെട്ട നികുതിയും പദ്ധതികളും നേടിയെടുക്കുക എന്ന ലക്ഷ്യമിട്ടാണ് നിയമവഴിക്ക് പുറമേ തെരുവിലും സമരത്തിന് ഇറങ്ങിയത്.ബി.ജെ.പി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു.

11 മണിക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, എം.എൽ.എമാർ, എല്‍.ഡി.എഫിൻ്റെ പാർലമെന്‍റ് അംഗങ്ങൾ എന്നിവർ മാർച്ചായി ജന്തർമന്ദറിലേക്ക് എത്തും. ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾ അടക്കം പ്രധിഷേധത്തിന് പിന്തുണയുമായി ജന്തർമന്ദറിൽ വരും. എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, ഡിഎംകെ നേതാക്കൾ അടക്കം പ്രതിഷേധത്തിന് പിന്തുണയുമായി എത്തും. കേരളത്തിൽ ബൂത്ത് തലത്തിൽ വൈകിട്ട് 4 മുതൽ 6 വരെ പ്രതിഷേധം സംഘടിപ്പിക്കും. കർണാടക സർക്കാർ ,കേന്ദ്ര വിരുദ്ധ സമരം നടത്തിയതിനു പിന്നാലെയാണ് പ്രത്യക്ഷ സമരവുമായി കേരളം തെരുവിലിറങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top