India

ദുബായിൽ ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാ​ഗുകൾക്ക് നിരോധനം

അബുദബി: ദുബായിൽ ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാ​ഗുകൾക്ക് നിരോധനം. പല സൂപ്പർ മാർക്കറ്റുകളും ക്യാരി ബാ​ഗുകൾ നിരോധിച്ചു തുടങ്ങി. ഒറ്റത്തവണ ഉപയോ​ഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാ​ഗുകളുടെ ഇറക്കുമതിക്കും വിപണനത്തിനുമാണ് വിലക്ക്.ദുബായിലുടനീളമുള്ള കടകളിൽ പ്ലാസ്റ്റിക് ബാഗുകൾ വിൽക്കില്ലെന്നും കൗണ്ടറിൽ നിന്ന് സ്റ്റോക്കുകൾ നീക്കം ചെയ്യുമെന്നും അറിയിച്ചുകൊണ്ടുളള നോട്ടീസ് പതിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് ക്യാരി ബാ​ഗുകൾക്ക് ബദൽ മാർ​ഗം സ്വീകരിക്കാനാണ് നിർദേശം.

ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്കും ഉൽപ്പന്നങ്ങൾക്കും നിരോധനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്. നിയമം ലംഘിച്ചാൽ 200 ദിർഹമാണ് പിഴ. ഒരു വർഷത്തിനിടെ നിയമലംഘനം ആവർത്തിച്ചാൽ ഓരോ തവണക്കും ഇരട്ടി പിഴ ഈടാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top