Kerala

നിലമ്പൂരിൽ വൻ ലഹരിവേട്ട; മൂന്ന് പേരിൽ നിന്ന് പിടികൂടിയത് പതിമൂന്നര ലക്ഷം രൂപയുടെ എംഡിഎംഎ

മലപ്പുറം: മലപ്പുറത്ത് നിലമ്പൂരിൽ വൻ ലഹരിവേട്ട. വടപുറത്ത് എംഡിഎംഎയുവുമായി മൂന്ന് പേരെയാണ് എക്‌സൈസ് പിടികൂടിയത്. നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ്, താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, തിരുവമ്പാടി മാട്ടുമല്‍ ഷാക്കിറ എന്നിവരാണ് അറസ്റ്റിലായത്.

ഇവരുടെ കാറില്‍ നിന്നും പതിമൂന്നര ലക്ഷം രൂപ വരുന്ന 265 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ നൗഫലും സംഘവുമാണ് ലഹരി മരുന്ന് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top