അമ്പലപ്പുഴ: രാസ ലഹരിയുമായി യുവാവ് പിടിയില്‍. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15-ാം വാർഡില്‍ ഗണപതിവട്ടം കോമനയില്‍ സുനിതാ മൻസിലില്‍ റിയാസി ( 21 ) നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ പൊലീസും ചേർന്ന് 6 ഗ്രാം ആംഫിറ്റാമിനുമായി പിടികൂടിയത്.

തീരദേശ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പെട്രോളിംഗിനിടെ അമ്പലപ്പുഴ തീരദേശ റോഡില്‍ ഗണപതിവട്ടത്തിനടുത്ത് നടത്തിയ പരിശോധനയിലാണ് റിയാസിനെ പിടികൂടിയത്.

നർക്കോട്ടിക് സെല്‍ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലപ്പുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് കെ എൻ രാജേഷിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനീഷ് കെ ദാസ്, പ്രൊബേഷൻ സബ്ബ് ഇൻസ്പെക്ടർ നിധിൻ, ഗ്രേഡ് എസ് ഐ പ്രിൻസ് സല്‍പുത്രൻ,
സീനിയർ സിവില്‍ പൊലീസ് ഓഫിസര്‍ സുജിമോൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ വിജിത്ത്, മിഥുൻ, ഹാരിസണ്‍, സിവില്‍ പൊലീസ് ഓഫിസര്‍ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

