Kerala

വർക്കല ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

തിരുവനന്തപുരം: വർക്കലയിൽ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. തിരുനെൽവേലി സ്വദേശിയായ ഭാരതിയാണ് വെള്ളത്തിൽ മുങ്ങിപ്പോയത്. ഇന്ന് വൈകുന്നേരം 7 മണിയോടെയായിരുന്നു സംഭവം.

ചെന്നൈയിൽ നിന്നും വർക്കലയിലേക്ക് വിനോദ യാത്ര വന്ന സംഘത്തിലെ അംഗമാണ്. യുവാവിനോടൊപ്പം കുളിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികളാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. വർക്കല ഫയർഫോഴ്സ് യുവാവിനായുള്ള തെരച്ചിൽ തുടരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top