
ക്യാന്‍സര്‍ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിനുമായി ആരോഗ്യ വകുപ്പ്. ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം എന്ന ക്യാമ്പയിന്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ ആദ്യഘട്ടം ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് 8 വരെയായി നടക്കും.

ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിന് സംസ്ഥാനം നടത്തുന്ന വലിയ ചുവടുവയ്പ്പാണ് ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം എന്ന ക്യാമ്പയിന്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.

