Crime

സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മർദ്ദനം; പന്ത്രണ്ടുകാരന് ദാ​രു​ണാ​ന്ത്യം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ ആറാം ക്ലാസ്സ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ശാ​സ്ത്രി ന​ഗ​റി​ലാ​ണ് സം​ഭ​വം. പന്ത്രണ്ട് വയസുകാരനാണ് മ​രി​ച്ച​ത്.

ജ​നു​വ​രി 11 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ചി​കി​ത്സ​യ്ക്കി​ടെ ജ​നു​വ​രി 20 നാ​ണ് കു​ട്ടി മ​രി​ച്ച​ത്. ത​ന്‍റെ മ​ക​നെ സ്‌​കൂ​ളി​ൽ വ​ച്ച് സീ​നി​യേ​ഴ്‌​സ് മ​ർ​ദ്ദി​ച്ച​താ​യും കാ​ലി​ന് പ​രി​ക്കേ​റ്റ​താ​യും കു​ട്ടി​യു​ടെ പി​താ​വ് രാ​ഹു​ൽ ശ​ർ​മ പ​റ​ഞ്ഞു.സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top