രാജ്യം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് . ജമ്മു കാശ്മീർ ,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അഭിമുഖീകരിക്കുകയാണ് .
എന്നാൽ ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം അടുത്ത വർഷം നടക്കാനിരിക്കുന്ന ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ സജീവമായി പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു .
ഡൽഹി തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തങ്ങളുടെ വിശ്വസ്ത നേതാവ് സ്മൃതി ഇറാനിക്ക് പുതിയ ചുമതല നൽകിക്കഴിഞ്ഞു. ബിജെപി തിരഞ്ഞെടുപ്പ് അജണ്ട പ്രകാരം ഡൽഹിയിൽ ഒരുക്കങ്ങൾ നടത്താൻ ബിജെപിയുടെ ഉന്നത നേതൃത്വം സ്മൃതി ഇറാനിയോട് ആവശ്യപ്പെട്ടതായി രാഷ്ട്രീയ വൃത്തങ്ങൾ സൂചന നൽകുന്നു.