ചെന്നൈ: അടിയന്തര ഹൃദയ ചികിത്സയ്ക്കായി മൌറീഷ്യസിൽ നിന്നു ചെന്നൈയിലേക്കുള്ള വിമാനയാത്രയിൽ എട്ട് ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മൌറീഷ്യസ് സ്വദേശികളായ മോനിഷ് കുമാറിന്റെയും പൂജയുടെയും മകൾ ലെഷ്ണയാണ് മരിച്ചത്. കഴിഞ്ഞ മെയ് 26നായിരുന്നു ലെഷ്ണയുടെ ജനനം.

തുടർന്ന് ജനനം സമയം തന്നെ കുട്ടിക്ക് ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ചെന്നൈയിലെ ചികിത്സയിലെത്തിച്ചാൽ രക്ഷപ്പെടുമെന്നായിരുന്നു മാതാപിതാക്കൾ പ്രതീക്ഷിച്ചിരുന്നത്. അതിന് വേണ്ടി ചികിത്സയ്ക്കായിനന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയുമായി ബന്ധപ്പെട്ട് അത്യാധുനിക ചികിത്സയ്ക്കുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു.

തുടർന്ന്മൌറീഷ്യസിൽ വിമാനത്തിൽ മെഡിക്കൽ അസിസ്റ്റന്റിനെയും ഒപ്പം കൂട്ടിയാണ് കുഞ്ഞുമായി ഇവർ യാത്ര തിരിച്ചത്

