കോട്ടയം ചിങ്ങവനം റെയിൽവേ മേൽപാലത്തിൽ ബസ് ഇറങ്ങിയ വയോധിക അതേ ബസ് ഇടിച്ച് മരിച്ചു. നെല്ലിക്കൽ സ്വദേശിയായ അന്നമ്മ കുര്യാക്കോസ് (75) ആണ് മരിച്ചത്.

രാവിലെ 8.15നായിരുന്നു സംഭവം. ബസ് ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണ അന്നമ്മയുടെ ശരീരത്തിൽ കൂടി ടയർ കയറി ഇറങ്ങി. നെല്ലിക്കൽ ഭാഗത്ത് നിന്ന് സർവീസ് നടത്തുന്ന ടി.സി.എം ബസ് ആണ് അപകടത്തിൽപ്പെട്ടത്. നെല്ലിക്കലിൽ നിന്നും ബസിൽ കയറിയ അന്നമ്മ ചിങ്ങവനം പള്ളിയിൽ കുർബാനക്ക് എത്തിയതായിരുന്നു.
നാട്ടുകാരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

