തൃശ്ശൂര്‍: ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.

തൃശ്ശൂർ ചാലക്കുടിയിലായിരുന്നു സംഭവം. ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക സിന്തോള്‍ (40) ആണ് മരിച്ചത്. അധ്യാപിക വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ചാലക്കുടി പൊലീസ് പറഞ്ഞു.

ബേപ്പൂരിൽ ഗവ. സ്കൂളിലെ അധ്യാപികയായിരുന്നു ഇവർ. രണ്ട് ദിവസം മുൻപാണ് ചെറുത്തുരുത്തിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. വാടകയ്ക്ക് വീട് ശരിയാകുന്നതുവരെ ചാലക്കുടിയിലെ വീട്ടിൽ നിന്ന് ജോലിക്കുപോയി വരാൻ തീരുമാനിച്ചിരുന്നു.
നിലമ്പൂരിൽനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന പാസഞ്ചർ തീവണ്ടിയിൽ നിന്നാണ് സിന്തോൾ പുഴയിലേക്ക് ചാടിയത്. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങേണ്ടിയിരുന്ന ഇവർ. അഗ്നി രക്ഷാ സേനയെത്തി തിരച്ചിൽ നടത്തി അന്നനാട് കുടുങ്ങപ്പുഴ അമ്പലക്കടവ് പരിസരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്.

