മലപ്പുറം തൃക്കലങ്ങോട് പതിനെട്ടുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ (18 )ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഷൈമയുടെ വിവാഹം ഉറപ്പിച്ചിരുന്നു.

ഷൈമ ആത്മഹത്യ ചെയ്തത് അറിഞ്ഞ ശേഷം ആൺ സുഹൃത്ത് സജീർ (19) ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്

