തിരുവനന്തപുരം: പ്രസവത്തിന് ശേഷം ശ്വാസം മുട്ടലുണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പതിനഞ്ചാംനാള്‍ യുവതി മരിച്ചു.

വെള്ളറട കാരാട്ടുവിളാകം ആറടിക്കര വീട്ടില്‍ വിനോദിന്‍റെ ഭാര്യ ലഷ്മി (27) യാണ് മരണപ്പെട്ടത്.

വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് തുടർന്നതോടെ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

