കായലില്‍ കാണാതായ ടാന്‍സാനിയന്‍ നാവികന്റെ മൃതദേഹം കണ്ടെത്തി.

കൊച്ചി വെണ്ടുരുത്തി പാലത്തിനു സമീപത്തു നിന്നാണ് അബ്ദുല്‍ ഇബ്രാഹിമിന്റെ മൃതദേഹം ലഭിച്ചത്. കൊച്ചിയില്‍ നാവിക പരിശീലനത്തിനെത്തിയതായിരുന്നു നാവികന്‍. ഞായറാഴ്ച്ച വെണ്ടുരുത്തി പാലത്തിനു താഴെ നീന്തുന്നതിനിടെ കാണാതാവുകയായിരുന്നു.

മറ്റൊരു സംഭവത്തില്‍ എറണാകുളം ഞാറയ്ക്കല്‍ പുതുവൈപ്പ് ബീച്ചില്‍ കാണാതായ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. രണ്ട് യമന്‍ പൗരന്മാരെയാണ് കഴിഞ്ഞദിവസം കടലില്‍ കാണാതായത്. ഫയര്‍ഫോഴ്സിനൊപ്പം കോസ്റ്റ്ഗാര്‍ഡും തിരച്ചിലില്‍ കോയമ്പത്തൂരില്‍ നിന്നെത്തിയ സംഘത്തിലുണ്ടായ ഇവരെ കണ്ടെത്താനുള്ള തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.

