കൊച്ചി: പ്രശസ്ത വൃക്കരോഗ വിദഗ്ദ്ധൻ ഡോ. ജോർജ് പി. അബ്രഹാം തൂങ്ങിമരിച്ച നിലയിൽ

നെടുമ്പാശേരി തുരുത്തിശേരിയിലെ ഫാം ഹൗസിലാണ് ഡോ. ജോർജ് പി. അബ്രഹാമിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ സീനിയർ സർജനാണ് ഡോ. ജോർജ് പി. അബ്രഹാം.
25 വർഷത്തിനിടെ 2500ലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുള്ള ഡോക്ടറാണ് ഡോ. ജോർജ് പി. അബ്രഹാം. ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ലോകത്തിലെ മൂന്നാമത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ്. കേരളത്തിലെ ആദ്യത്തെ കഡാവർ ട്രാൻസ്പ്ലാൻറ്, പിസിഎൻഎൽ, ലാപ് ഡോണർ നെഫ്രെക്ടമി 3ഡി ലാപ്രോസ്‌കോപ്പി നടത്തി.

