പട്‌ന: ബിഹാറില്‍ ബലാത്സംഗത്തിനിരയായ പത്തുവയസുകാരി ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങി. ആംബുലന്‍സില്‍ മണിക്കൂറുകളാണ് പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രിക്കു (പിഎംസിഎച്ച്) മുന്നില്‍ കുട്ടി ചികിത്സയ്ക്കായി കാത്തുകിടന്നത്.

മെയ് 26-നാണ് കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടിയെ ആശുപത്രിയിലെ സെന്‍ട്രല്‍ എമര്‍ജന്‍സിയില്‍ പ്രാഥമിക രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം ഗൈനക്കോളജിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെന്നും ഞായറാഴ്ച്ച എട്ടരയോടെ കുട്ടി മരണത്തിന് കീഴടങ്ങിയെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

