പത്തനംതിട്ട: ഇളകൊള്ളൂരിൽ 58 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പത്തനംതിട്ട പുല്ലാട് വരയന്നൂർ സ്വദേശി കെ എം സുരേഷിനെയാണ് മാർച്ച് 22ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കോന്നി പൊലീസ് കേസെടുത്തിരുന്നു. മരിച്ച നിലയിൽ കണ്ടെത്തുന്നതിന് കുറച്ച് ദിവസങ്ങൾക്ക് (മാർച്ച് 16ന്) മുൻപ് കഞ്ചാവ് വലിച്ചതിന് വീടിനു സമീപത്തു നിന്ന് സുരേഷിനെ കോയിപ്രം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

പിന്നീട് എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം സുരേഷിനെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

