ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ ഇന്ത്യന്‍ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

ഡൽഹി സ്വദേശി ആയ ടാന്യ ത്യാഗിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ വ്യാഴാഴ്ച അറിയിച്ചു. മരണകാരണം വ്യക്തമല്ല എന്നാണ് എക്സിലെ കുറിപ്പിൽ കോൺസുലേറ്റ് ജനറൽ അറിയിച്ചിരിക്കുന്നത്.

കുടുംബവുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. മരണകാരണം എന്താണെന്ന് കനേഡിയൻ അധികൃതരും പുറത്തുവിട്ടിട്ടില്ല. അതേസമയം, ഹൃദയാഘാതത്തെ തുടർന്നാണ് ടാന്യ മരിച്ചതെന്നു ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ പ്രചാരണം നടക്കുന്നുണ്ട്.

