തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ മരണാനന്തര ചടങ്ങുകൾക്കിടെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പൂജപ്പുര സ്വദേശി വിഷ്ണുവിന്റെ മരണാനന്തര ചടങ്ങുകൾക്കിടെയാണ് തിരുമല സ്വദേശി പ്രവീണിനെ (27) തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.

ഇന്നലെയാണ് വിഷ്ണു ആത്മഹത്യ ചെയ്തത്. വിഷ്ണുവിന്റെ മരണത്തിൽ പ്രവീണിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വിഷ്ണുവിന്റെ മരണാനന്തരച്ചടങ്ങുകൾക്കായി ശാന്തികവാടത്തിൽ എത്തിയപ്പോഴായിരുന്നു പത്തംഗ സംഘം പ്രവീണിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.

മർദ്ദന ശേഷം പണവും മറ്റു സാധനങ്ങളും കവർന്നു. സംഭവത്തിൽ നാലു പേരെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

