മിനസോട്ട ∙ യുഎസിലെ മിനസോട്ടയിലെ ജനപ്രതിനിധിയും മുൻ സ്പീക്കറുമായ മെലീസ ഹോർട്മാനും (55) ഭർത്താവ് മാർക്ക് ഹോർട്മാനുമാണ് കൊല്ലപ്പെട്ടത്. മിനസോട്ട സെനറ്ററായ ജോൺ ഹോഫ്മാനും (60) ഭാര്യയ്ക്കും വെടിയേറ്റു.

ഇരുവരും ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധികളാണ്. പൊലീസ് വേഷം ധരിച്ച്, പൊലീസ് വാഹനത്തിനു സമാനമായ വാഹനത്തിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

ജോൺ ഹോഫ്മാനും ഭാര്യയ്‌ക്കും അവരുടെ ഭവനത്തിൽ വച്ചാണ് വെടിയേറ്റത്. പിന്നാലെ അക്രമി മെലീസ ഹോർട്മാന്റെ ഭവനത്തിലെത്തി ആക്രമണം നടത്തിയെന്നും വിവരമറിഞ്ഞെത്തിയ പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ അക്രമി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

