കാസർകോട്: കാസർകോട് ഉദുമയിൽ പനി ബാധിച്ച് 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്‌വികയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. സുഖം പ്രാപിച്ചു വരുകയായിരുന്നു.
എന്നാൽ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിന് വിട്ടുനൽകും. ഉദുമ ഗവ എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് സാത്‌വി.