Kerala

ചവിട്ട് പടിയുടെ ഉയരക്കൂടുതൽ യാത്രക്കാർക്ക് ദുരിതം; ഉയരം കുറയ്ക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആ‍ർടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാൻ നി‍ർദേശം.

യാത്രാക്കാരുടെ സൗകര്യാർത്ഥം അവ‍ർക്ക് ബസിൽ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുക. കെസ്ആർടിസി ബസുകളിൽ ചിലതിൽ കയറാൻ ആരോഗ്യമുള്ളവർക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി.

മോട്ടോർ വാഹന നിയമ പ്രകാരവും 2017ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പിൽ നിന്ന് 25 സെന്റിമീറ്ററിൽ കുറയാനും, 40സെന്റിമീറ്ററിൽ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ.

എന്നാൽ വിഷയത്തിൽ മെക്കാനിക്കൽ ജീവനക്കാരുടെ അഭിപ്രായത്തിൽ പഴയ ബസുകളിൽ ഇത്തരത്തിൽ അറ്റകുറ്റപ്പണികൾ നടത്തുമ്പോൾ സ്പ്രിങ് പ്ലേറ്റുകളിൽ വരുന്ന മാറ്റം കാരണം വീണ്ടും ഉയരം കൂടാൻ സാധ്യതയുണ്ടെന്നും അഭിപ്രായങ്ങളുടെ. ചില കെഎസ്ആർടിസി ബസുകളിൽ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി. ഇതിൽ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥ.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top