Kerala

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും ഉപേക്ഷിച്ച നിലയിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സമീപത്തു നിന്ന് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തി. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു തലയോട്ടി. പൊലീസും ഫൊറൻസിക് സംഘവും പരിശോധന നടത്തി.

തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ കിഷോർകുമാർ എന്നയാളുടെ പറമ്പിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. രാവിലെ ഒൻപതരയോടെ വീട് നിർമ്മാണത്തിന് വേണ്ടി എത്തിയ തൊഴിലാളികളാണ് ഇവ ആദ്യം കണ്ടത്. വീടിന്റെ മുന്നിൽ വൃത്തിയാക്കാനായി പുല്ലും മറ്റും നീക്കിയപ്പോഴാണ് പ്ലാസ്റ്റിക് കവറിനുള്ളിൽ തലയോട്ടി കണ്ടത്. സമീപത്തായി കൈ, അരക്കെട്ട് എന്നീ ഭാഗങ്ങളിലെ അസ്ഥികളും കണ്ടു. തുടർന്ന് ഉടമയെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിൽ മാസമാണ് വീടിന്റെ നിർമ്മാണം തുടങ്ങിയത്. എന്നാൽ ജൂൺ മാസത്തോടെ നിലച്ചു. കഴിഞ്ഞ മാസമാണ് പുനഃരാരംഭിച്ചത്. അസ്ഥികൾ മറ്റ് എവിടെ നിന്നെങ്കിലും കൊണ്ട് വന്ന് ഉപേക്ഷിച്ചതാണോ എന്നാണ് സംശയം. എസിപിയുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top