യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയയാളെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികൻ.

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിൽ സംഭവം ഇന്നലെ വൈകീട്ട് 6 മണിയോടെ ആണ് സംഭവം നടന്നത്.

സ്ത്രീകളോട് അപമര്യാതയായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയതായിരുന്നു യുവാവ്. എന്നാൽ പിടിച്ചുനിർത്താൻ ശ്രമിച്ച യുവാവിനെയും വലിച്ചിഴച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ചേർന്ന് പ്രതിയെ പിടികൂടി. തലവടി സ്വദേശി ബൈജുവാണ് പിടിയിലായത്. ഇയാളെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

