
കാസർകോഡ് ബേഡകത്ത് പലചരക്ക് കട നടത്തുന്ന യുവതിയെ കടമുറക്കകത്ത് പെയിൻ്റ് തിന്നർ ഒഴിച്ച് തീകൊളുത്തി. തൊട്ടടുത്ത് ഫർണിച്ചർ കട നടത്തുന്ന തമിഴ്നാട് സ്വദേശി രാമാമൃതം അറസ്റ്റിൽ. മദ്യപിച്ച് ശല്യം ചെയ്യുന്നതിനെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് ആക്രമണം. ബേഡകം മണ്ണടുക്കയിൽ പലചരക്ക് കട നടത്തുന്ന രമിതയ്ക്ക് നേരെയാണ് ആക്രമണം. അടുത്ത മുറിയിൽ ഫർണിച്ചർ കട നടത്തിയിരുന്ന തമിഴ്നാട് സ്വദേശി രാമാമൃതമാണ് യുവതിയെ തീ കൊളുത്തിയത്.
ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. രാമമൃതം പതിവായി മദ്യപിച്ചെത്തി ശല്യം ചെയ്യുന്നതിനെതിരെ യുവതി ബേഡകം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി രാമാമൃതത്തോട് കട മുറി ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ വൈരാഗ്യത്തിൽ കടയിലെത്തിയ രാമാമൃതം യുവതിയുടെ ശരീരത്തിൽ തിന്നർ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

