ഇടുക്കി: തൊടുപുഴ പുറപ്പുഴയിൽ ഭർത്താവ് ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

പുറപ്പുഴ ആനിമൂട്ടിൽ സ്വദേശി ജോർളിയാണ് മരിച്ചത്. ഭർത്താവ് ടോണി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മരണത്തിന് മുമ്പ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ ഭർത്താവ് ബലംപ്രയോഗിച്ച് വിഷം നൽകിയെന്ന് ജോർളി തന്നെയാണ് വെളിപ്പടുത്തിയത്.

ജൂൺ 26നാണ് ജോർളിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലായ് മൂന്നിനാണ് യുവതി മരിച്ചത്.

