മുംബൈ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് നാല് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി പിതാവ്.

ബാലാജി റാത്തോഡ് എന്നയാളാണ് മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾ മദ്യത്തിന് അടിമയാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സംഭവത്തെത്തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലാത്തൂർ ജില്ലയിലെ ഉദ്ഗിർ താലൂക്കിലെ ഭീമ തണ്ട സ്വദേശിയാണിയാൾ.

