കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു.

കൊല്ലം ശക്തികുളങ്ങരയില്‍ ഉണ്ടായ സംഭവത്തിൽ രമണി, സഹോദരി സുഹാസിനി, സുഹാസിനിയുടെ മകന് സൂരജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.

സംഭവത്തില്‍ രമണിയുടെ ഭര്‍ത്താവ് അപ്പു കുട്ടനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ രമണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സുഹാസിനിയുടെയും സൂരജിന്റെയും പരിക്ക് ഗുരുതരമല്ല.

