Crime

മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി

ബംഗളൂരുവിൽ മകൻ വൃദ്ധസദനത്തിലേക്ക് അയച്ചതിൽ മനംനൊന്ത് ദമ്പതികൾ ജീവനൊടുക്കി. ജെപി നഗർ എട്ടാം ഘട്ടത്തിൽ താമസിക്കുന്ന സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂർത്തി (81), ഭാര്യ രാധ (74) എന്നിവരാണ് മരിച്ചത്.

മരുമകളുമായുള്ള പൊരുത്തക്കേട് കാരണം പ്രത്യേക വീട് ഒരുക്കണമെന്ന് ദമ്പതികൾ മുമ്പ് മകനോട് അഭ്യർഥിച്ചിരുന്നു. എന്നാൽ 2021ൽ മകൻ അവരെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തിൽ ചേർത്തു. 2023ൽ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതിൽ ബുദ്ധിമുട്ടുകൾ തുടർന്നു.

കഴിഞ്ഞ മാസം മകൻ അവരെ വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തിൽ ചേർത്തു. ഇതിൽ മനംനൊന്ത് ദമ്പതികൾ വൃദ്ധസദനത്തിൽ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top