കോഴിക്കോട്: ബേപ്പൂരില്‍ കഴുത്തറുത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. ത്രീ സ്റ്റാര്‍ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

വലപ്പണിക്കാരനായ കൊല്ലം സ്വദേശി സോളമനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം.

നിലവില്‍ ലോഡ്ജില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ബേപ്പൂര്‍ എസ് ഐ രവീന്ദ്രന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

