കോയമ്പത്തൂര്‍: സുഹൃത്തിനെ ഇഷ്ടിക ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ശരവണനാണ് പൊലീസ് പിടിയിലായത്. മെയ് 12 ന് ഗാന്ധിപുരത്താണ് കേസിനാസ്പദമായ സംഭവം.

മദ്യപാനത്തിനിടെ നിര്‍മ്മാണ തൊഴിലാളിയായ സുഹൃത്ത് മധുര സ്വദേശി ദിനേഷിനെ, ശരവണന്‍ ഇഷ്ടികകൊണ്ട് ഇടിച്ചുകൊലപ്പെടുത്തുകയായിരുന്നു.
മറ്റൊരു സുഹൃത്ത് സ്റ്റീഫനുമൊത്ത് ഇവര്‍ മൂന്നുപേരും മദ്യപിക്കുന്നതിനിടെ ദിനേഷ് ശരവണന്റെ പോക്കറ്റില്‍ നിന്നും 50 രൂപയെടുത്തതാണ് ശരവണിനെ പ്രകാപിപ്പിച്ചത്.

