അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ ജൂനിയർ വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തിയതിന് പിന്നാലെ സ്കൂളിന് പുറത്ത് വൻ പ്രതിഷേധം.

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊലപാതകം നടത്തിയത്. വിദ്യാർത്ഥിയുടെ മരണവാർത്ത അറിഞ്ഞതോടെ അതിരാവിലെ തന്നെ നിരവധി പേർ സ്കൂളിൽ തടിച്ചുകൂടുകയായിരുന്നു.
സംഭവത്തിൽ എബിവിപി പ്രവർത്തകർ പ്രതിഷേധിക്കുകയും സ്കൂൾ പരിസരത്ത് അതിക്രമം നടത്തുകയും സ്കൂൾ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
