ബെംഗളുരു: ബെംഗളുരുവിൽ കോളേജ് വിദ്യാർത്ഥികൾ കളിത്തോക്ക് ചൂണ്ടി ഭയപ്പെടുത്തി സഹപാഠിയെ തട്ടിക്കൊണ്ടുപോയി. പിന്നാലെ സഹപാഠിയുടെ സുഹൃത്തുക്കളെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. അടിച്ച്‌പൊളിച്ച് ജീവിക്കാനുള്ള പണം കണ്ടെത്തുകയായിരുന്നു നാലംഗ സംഘത്തിന്റെ ലക്ഷ്യം.

ബെംഗളുരുവിലെ ജെയിൻ സർവകലാശാലയിൽ പഠിക്കുന്ന ബിഹാർ, കേരളം, ജാർഖണ്ഡ്, ബെംഗളുരു സ്വദേശികളാണ് പിടിയിലായത്. ഒഡീഷ സ്വദേശിയായ മോഹാൻടി എന്ന വിദ്യാർത്ഥിയെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ ശേഷം കാറിൽ കയറ്റി യുവാവിനെ പ്രതികളിൽ ഒരാളുടെ മുറിയിൽ എത്തിക്കുകയാണ് ഉണ്ടായത്.

തുടർന്ന് യുവാവിനെ വിട്ടുനൽകണമെങ്കിൽ അമ്പതിനായിരം രൂപ നൽകണമെന്ന് അയാളുടെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.