Kerala

രാത്രിയില്‍ എത്തുന്ന അമ്മയുടെ ആണ്‍സുഹൃത്തിനെ കൊല്ലാന്‍ ഇലക്ട്രിക് കെണി; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ

ആലപ്പുഴ പുന്നപ്ര വാടക്കലില്‍ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ട് അന്‍പതുകാരനെ ഷോക്കടിപ്പിച്ച് കൊല ചെയ്തത്. അമ്മയുമായുള്ള ബന്ധത്തിന്റെ പേരിലാണ് അയല്‍വാസിയായ ഇരപത്തിയേഴുകാരന്‍ കൊല നടത്തിയത്. വാടക്കല്‍ കല്ലുപുരക്കല്‍ ദിനേശനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് നിര്‍ണ്ണായകമായത്.

പോലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു കിരണാണ് കൊല നടത്തിയതെന്ന് കണ്ടത്തിയത്. കിരണിന്റെ അമ്മയുമായി ദിനേശിന് ബന്ധമുണ്ടായിരുന്നു. രാത്രി വീട്ടില്‍ എത്തുന്നതും പതിവായിരുന്നു. ഇത് മനസിലാക്കി തന്നെയാണ് കെണി ഒരുക്കിയത്. ശനിയാഴ്ച രാത്രിയില്‍ കിരണിന്റെ വീട്ടിലേക്കെത്തിയ ദിനേശനെ കൊലപ്പെടുത്തുന്നതിനായി കിരണ്‍ വീടിനു സമീപം ഇലക്ട്രിക് കമ്പി ഇട്ട് കെണി ഒരുക്കി. സ്ഥിരമായി വരുന്ന വഴിയിലായിരുന്നു കെണി ഒരുക്കിയത്. ഷോക്കേറ്റ് നിലത്തു വീണ ദിനേശന്റെ മരണം ഉറപ്പാക്കുന്നതിനായി മറ്റൊരു ഇലക്ട്രിക് കമ്പി കൊണ്ട് കൈയ്യില്‍ വീണ്ടും ഷോക്കടിപ്പിച്ചു. ഇതിനുശേഷമാണ് ആളൊഴിഞ്ഞ പറമ്പില്‍ ഉപേക്ഷിച്ചത്.

കിരണിന്റെ മാതാപിതാക്കളായ കുഞ്ഞുമോന്‍, അശ്വതി എന്നിവരെയും പൊലീസ് കസ്റ്റഡയിലെടുത്തു. കൊലപാതക വിവരം അറിഞ്ഞിട്ടും പുറത്ത് പറയാത്തതിനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പ്രതി കിരണുമായി നടത്തിയ തെളിവെടുപ്പില്‍ കെണി ഒരുക്കാന്‍ ഉപയോഗിച്ച കമ്പികളടക്കം കണ്ടെത്തിയിട്ടുണ്ട്. തെളിവെടുപ്പിനിടെ പ്രതിയെ നാട്ടുകാരില്‍ ഒരാള്‍ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top