രാജസ്ഥാനിലെ ഉദയ്പൂരില്‍ മുപ്പത്കാരനെ ലിവ് ഇന്‍ പാര്‍ട്ണറുടെ ഭര്‍ത്താവ് കുത്തിക്കൊന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവമെന്ന് പൊലീസ് വ്യക്തമാക്കി. ജിതേന്ദ്ര മീണയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉദയ്പൂരില്‍ പനേരിയാ കി മദേരി എന്ന സ്ഥലത്ത് വച്ചാണ് മീണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

സംസ്ഥാനത്തെ ദുംഗാര്‍പൂര്‍ ജില്ലയില്‍ നിന്നുള്ള മീണ 25കാരിയായ ഡിമ്പിളിനൊപ്പം ഒരു വാടക മുറിയില്‍ താമസിച്ച് വരികയായിരുന്നുവെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഭാരത് യോഗി പറഞ്ഞു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത് ഡിമ്പിളും ഭര്‍ത്താവ് നര്‍സിയും ചേര്‍ന്ന് മീണയെ കുത്തിയ ശേഷം ഓടിപോകുന്നതാണ്.

