India

താത്പര്യമുള്ള നേതാക്കൾക്ക് അയോധ്യയിൽ പോകാമെന്ന് കോൺ​ഗ്രസ് നേതൃത്വം

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിൽ കോൺ​ഗ്രസ് നേതാക്കൾ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് ഹൈക്കമാൻഡ്. പാർട്ടി സംസ്ഥാന നേതാക്കളുമായി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ കൂടിക്കഴ്ച്ചയിലാണ് ദേശീയ നേതൃത്വം രാമക്ഷേത്രം സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉത്തർപ്രദേശിലെയും ബിഹാറിലെയും കോൺഗ്രസ് നേതാക്കൾ ജനുവരി 22 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡിനോട് വ്യക്തത ആവശ്യപ്പെട്ടതോടെയാണ് യോഗത്തിൽ രാമക്ഷേത്ര വിഷയം ഉയർന്നത്.പാർലമെന്റിലെ രാജ്യസഭാ പ്രതിപക്ഷ നേതാവ് കോൺഗ്രസ് പാർലമെന്ററി ബോർഡ് ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ പരിഗണിച്ചാണ് തനിക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാരുജുൻ ഖാർഗെ സൂചിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. നേതാക്കൾക്ക് നല്കാൻ പാർട്ടിക്ക് പ്രത്യേക നിർദ്ദേശമില്ലെന്നും ക്ഷേത്രത്തിൽ പ്രാർഥിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പോകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഖാർഗെ പറഞ്ഞു.

ജനുവരി 20, 21 തീയതികളിൽ കോൺഗ്രസ് ഉത്തർപ്രദേശ് പ്രസിഡന്റ് അജയ് റായിയും ബീഹാർ അധ്യക്ഷൻ അഖിലേഷ് പ്രസാദ് സിംഗും യഥാക്രമം രാമക്ഷേത്രം സന്ദർശിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ ഉന്നത നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ ഉദ്ഘാടന ചടങ്ങിനെ ബിജെപി രാഷ്ട്രീയവൽക്കരിക്കുന്നത് തടയാൻ ഇത് ആവശ്യമാണെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനത്തിനായി മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മൻമോഹൻ സിംഗ്, മല്ലികാർജുൻ ഖാർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ക്ഷണം അയച്ചിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top