Kerala

സഹകരണ സംഘങ്ങൾ നശിപ്പിക്കരുത്; വലിയ വായ്പകള്‍ എടുക്കാന്‍ മേല്‍ക്കമ്മിറ്റിയുടെ അനുമതി വാങ്ങണം; നേതാക്കളോട് സിപിഎം

സഹകരണ സംഘങ്ങളില്‍ നിന്ന് വലിയ വായ്പകള്‍ എടുക്കുമ്പോള്‍ നേതാക്കള്‍ മേല്‍ക്കമ്മിറ്റികളില്‍നിന്ന് അനുമതി വാങ്ങണമെന്ന് സിപിഎം. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദേശം ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വായ്പകള്‍ തിരിച്ചടയ്ക്കുന്നതിലെ വീഴ്ചയാണ് സഹകരണ സംഘങ്ങളെ പ്രതിസന്ധിയിലേക്കു തള്ളി വിടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒരുപാടു നേതാക്കളും പാര്‍ട്ടി അംഗങ്ങളും സഹകരണ സംഘങ്ങളില്‍നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയുണ്ട്. കോടികളാണ് ബാങ്കുകള്‍ക്കു കിട്ടാനുള്ളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കുലര്‍ നല്‍കിയിട്ടും ആരും തിരിച്ചടച്ചിട്ടില്ല- സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top