സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊടിയും ഫ്ലക്സ് ബോർഡും സ്ഥാപിച്ചതിന് സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ.

മൂന്നരലക്ഷം രൂപ പിഴയടക്കണമെന്ന് കൊല്ലം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നൽകി. നഗരത്തിൽ 20 ഫ്ലക്സും 2500 കൊടികളുo സ്ഥാപിച്ചതിനാണ് പിഴ. നോട്ടീസിനെ നിയമപരമായി നേരിടാനാണ് സിപിഐഎമ്മിന്റെ തീരുമാനം.
ഫ്ലക്‌സ് ബോര്‍ഡും കൊടിത്തോരണങ്ങളും ഉപയോഗിക്കുന്നതിന് ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

